¡Sorpréndeme!

ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ നടപടി | Oneindia Malayalam

2018-09-08 2 Dailymotion

jacob vadakkanchery arrested
പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ മരുന്നിന് എതിരെ പ്രചാരണം നടത്തിയതിനാണ് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. നിരവധി ആളുകള്‍ എലിപ്പനി ബാധിച്ച് മരിച്ചു. അതിനിടെയാണ് പ്രതിരോധമരുന്ന് കഴിക്കരുതെന്ന് ജേക്കബ് വടക്കുംചേരി പ്രചാരണം നടത്തിയത്. നിപ്പാ കാലത്തും അങ്ങനെയൊരു വൈറസേ ഇല്ലെന്നും മരുന്ന് മാഫിയയുടെ തന്ത്രമാണെന്നും പ്രചാരണം നടത്തിയും വടക്കുംചേരി വിവാദത്തിലായിരുന്നു.
#JacobWadakkanchery